filmskerala.com:: online film news in malayalam::Malayalam latest Movie News:online film news in kerala::Malayalam Movie::films in trivandrum::films in ernakulam::films in calicut::films in ernakulam theaters::Malayalam Actress:: Malayalam Actors|

സി ഐ എ



    കോമറേഡ് ഇന്‍ അമേരിക്ക എന്ന പതിവില്‍ നിന്ന് വ്യത്യസ്ത സിനിമ പേരില്‍ മലയാള ചലച്ചിത്ര വേദിയുടെ അഭിമാനങ്ങളായ ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ഒന്നിക്കുന്ന വാര്‍ത്ത തന്നെ മലയാള ചലച്ചിത്രപ്രേക്ഷകര്‍ വളരെ ആകാംഷയോടുകൂടിയാണ് കാത്തിരുന്നത്.  പ്രത്യേകിച്ചും അമലിന്‍റെ കഴിഞ്ഞ ചിത്രം "ഇയ്യോബിന്‍റെ പുസ്തകം" പ്രേക്ഷകര്‍ക്ക് നല്‍കിയ ദൃശ്യാനുഭവവും സംവിധാന മികവില്‍ പ്രകടമായ കൈത്തഴക്കവും പ്രേക്ഷകരുടെ പ്രതീക്ഷ ഔന്നതയില്‍ എത്തിച്ചിരുന്നു.   "ഇയ്യോബിന്‍റെ പുസ്തക"ത്തിലെ ദൃശ്യാനുഭവം ഒരുവട്ടംകൂടി ആസ്വദിക്കുന്നതിനും ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ കഥാപാത്രമായി മാറി അനതിസാധാരണ അഭിനയ പാടവം കാഴ്ചവയ്ക്കുന്നത് കണ്ടാസ്വദിക്കുന്നതിനും തീയേറ്ററിലെത്തിയ പ്രേക്ഷകരുടെ പ്രതീക്ഷ പക്ഷേ അസ്ഥാനത്താകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.  

    ഒറ്റവരിയില്‍ പറയുമ്പോള്‍ തന്നെ ഹൃദയം കവരുന്ന പ്രമേയം, മലയാള സിനിമയ്ക്ക്  അപരിചിതമായ ഭൂഖണ്ഡങ്ങളിലൂടെയുള്ള ക്യാമറാ സഞ്ചാരം, അസാധാരണ നടന കഴിവുള്ള അനുഗ്രഹീത നടന്‍റെ താരസാന്നിദ്ധ്യം എന്നിവ എല്ലാം ഉണ്ടായിട്ടും സി ഐ എ എന്ന അമല്‍ നീരദ് ചിത്രം എങ്ങുമെത്താതെ പോകുന്ന അനുഭവം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു.  ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ നായകനും നായികയും തമ്മിലുള്ള പ്രണയം അതിന്‍റെ എല്ലാ തീവ്രതയോടും കൂടി രജിസ്റ്റര്‍ ചെയ്യുന്നതിന് പരാജയപ്പെടുന്നിടത്തുനിന്ന് തന്നെ സി ഐ എ എന്ന അമല്‍ നീരദ് ചിത്രം നിശ്ചയിച്ച പാതയില്‍ നിന്നും വ്യതിചലിച്ചുപോയി തുടങ്ങുന്നു.  ശക്തമായ തിരക്കഥയുടെ കരുത്തില്‍ ചിത്രത്തിന്‍റെ ആദ്യപകുതി കെട്ടുറപ്പുള്ളതാക്കാന്‍ തിരക്കഥാകൃത്ത് പരാജയപ്പെട്ടത് ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ പ്രണയ സാഫല്യത്തിനായി നായകന്‍ നടത്തുന്ന യാത്രയും അതിന്‍റെ ദുരിതങ്ങളും വേണ്ടവിധത്തില്‍ പ്രേക്ഷക ഹൃദയങ്ങളെ സ്പര്‍ശിക്കപ്പെടുന്നതില്‍ പരാജയപ്പെടുന്നു.  കാറല്‍ മാക്സിനേയും  ലെനിനേയും ചെഗുവരേയും ജീവനോടെ പ്രേക്ഷക മുന്നിലെത്തിക്കാന്‍ സംവിധായകന്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ്.  രണദിവയുടെ ക്യാമറ ഒരു അമല്‍ നീരദ് ചിത്രത്തിന്‍റെ നിലവാരത്തിലേക്ക് ഉയര്‍ന്നുവരുന്നില്ല.  ഇയ്യോബിന്‍റെ പുസ്തകത്തില്‍ നിന്ന് വളരെ താഴ്ന്ന നിലവാരത്തില്‍ നില്‍ക്കുന്ന  ചിത്രമാണ് അമല്‍ നീരദ് ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്ത സി ഐ എ.

രവികേശവന്‍
9447738875



Latest Reviews

ലക്ഷ്യം

ജിത്തു ജോസഫിന്‍റെ തിരക്കഥയില്‍ നവാഗതനായ അന്‍വര്‍ ഖാന്‍... Read More

സി ഐ എ

    കോമറേഡ് ഇന്‍ അമേരിക്ക എന്ന പതിവില്‍... Read More

സഖാവ്

എതിര്‍ക്കുന്നവനേയും വളര്‍ച്ചയ്ക്ക് തടയാകുന്നവനേയും വെട്ടിയും ചവിട്ടി താഴ്ത്തിയും... Read More

എസ്ര

    റിലീസിങ്ങിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ എല്ലാ പ്രദര്‍ശനങ്ങളും... Read More

ഫുക്രി

    സിദ്ധിക്ക് കഥയും തിരക്കഥയുമെഴുതി ജയസൂര്യയെ നായകനാക്കി... Read More

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മലയാള സിനിമയുടെ സൗഭാഗ്യമായ അതുല്യ അഭിനേതാവ്  മോഹന്‍ലാല്‍... Read More

ജോമോന്‍റെ സുവിശേഷങ്ങള്‍

    നന്മയുള്ള ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്കു നല്‍കാറുള്ള... Read More

>>view all