filmskerala.com:: online film news in malayalam::Malayalam latest Movie News:online film news in kerala::Malayalam Movie::films in trivandrum::films in ernakulam::films in calicut::films in ernakulam theaters::Malayalam Actress:: Malayalam Actors|

സഖാവ്എതിര്‍ക്കുന്നവനേയും വളര്‍ച്ചയ്ക്ക് തടയാകുന്നവനേയും വെട്ടിയും ചവിട്ടി താഴ്ത്തിയും പദവിയും അധികാരവും കൈപ്പിടിയിലാക്കുന്ന ഒരു യുവ ഇടതുപക്ഷ നേതാവിന്‍റേയും സ്വന്തം നേട്ടത്തെക്കുറിച്ചോ പദവിയെക്കുറിച്ചോ യാതൊരു കരുതലുമില്ലാതെ മറിച്ച് തന്‍റെ ചുറ്റിനുമുള്ള ഇല്ലാത്തവന്‍റേയും ദുരിതമനുഭവിക്കുന്നവന്‍റേയും നന്മമാത്രം കരുതി പ്രവര്‍ത്തിച്ച ഒരു പഴയകാല കമ്യൂണിസ്റ്റുകാരനേയും തമ്മില്‍ താരതമ്യം ചെയ്യുകവഴി സമകാലീന ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ അപജയവും മൂല്യച്യൂതിയും പ്രേക്ഷകമുന്നിലെത്തിക്കുന്നതിനാണ് യുവ രചയിതാവും സംവിധാകനുമായ സിദ്ധാര്‍ത്ഥ ശിവ സഖാവിലൂടെ പറയാനുദ്ദേശിച്ചതെന്ന് തിരക്കഥാ ആഖ്യാനരീതികൊണ്ട്  മനസ്സിലാക്കാം.  പക്ഷേ അപ്രതീക്ഷിതമായി ഇടക്കുവച്ച് മറ്റെന്തോ സംഭവിച്ചതിന്‍റെയോ അല്ലായെങ്കില്‍ അത്തരം ഒരു ചിത്രം ഇറങ്ങിയാലുണ്ടാവുന്ന ഭവിഷ്യത്തില്‍ ഭയന്നോ കഥയില്‍ മാറ്റം വരുത്തിയതിന്‍റെ ഫലമായി എങ്ങുമെത്താത്ത ഒരു ചിത്രമായിട്ടാണ് സഖാവ് പ്രേക്ഷകര്‍ മുന്നിലെത്തുന്നത്.  എഴുത്തുകാരന്‍ സ്വന്തം മനസ്സിനുപരിയായി മറ്റാര്‍ക്കോവേണ്ടി എഴുതി പൂര്‍ത്തീകരിച്ച തിരക്കഥ ആയതിനാല്‍ സഖാവ് എന്ന ചിത്രത്തിന്‍റെ രണ്ടാം പകുതിയും ക്ലൈമാക്സും എങ്ങുമെത്താതെ പോകുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ അനുഭവിച്ചത്.
    വെട്ടിയൊതുക്കിയും ചവിട്ടിയൊതുക്കിയും മുന്നേറുന്ന പുതുതലമുറ രാഷ്ട്രീയക്കാരന്‍ കൃഷ്ണകുമാറായും, കറതീര്‍ന്ന സമൂഹ സ്നേഹം മാത്രം കരുതി രാഷ്ട്രീയസേവനം നടത്തിയിരുന്ന പഴയകാല സഖാവ്  കൃഷ്ണനായും നിവിന്‍ പോളി തന്‍റെ അഭിനയചാതുരികൊണ്ട് മികവുറ്റതും ജീവനുറ്റതുമാക്കി.   തന്‍റെ നാളിതുവരെയുള്ള ചിത്രങ്ങളിലെല്ലാം സംഘ നേതാവായി മാത്രം പ്രേക്ഷക മുന്നിലെത്തിയിരുന്ന നിവിന്‍പോളിയിലെ അഭിനയതികവ് പുറത്തുകൊണ്ടുവരുന്നതിന് സഖാവ് സഹായമായിട്ടുണ്ട്. പതിവിന് വിപരീതമായി ചടുലവും ജീവസുറ്റതുമായ ഫ്രെയിമുകളിലൂടെ സഖാവ് എന്ന ചിത്രത്തെ ക്രിയാത്മകമാക്കുവാനും യുവസംവിധായകനായ സിദ്ധാര്‍ത്ഥ ശിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്.  അദ്ദേഹം തൊട്ടു മുന്‍മ്പ്  സംവിധാനം ചെയ്ത കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലെപ്പോലെ ഒരു നവസംവിധായകന്‍റെ ബാലാരിഷ്ടതകളൊന്നും സഖാവില്‍ പ്രകടമായി കാണപ്പെട്ടില്ല.  നിരുപദ്രവകരമായ ഒരു ലഘു തിരക്കഥയുടെ പശ്ചാത്തലത്തിലാണ് രണ്ട് കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റുകാരന്‍റെ ജീവിതം വരച്ചുകാട്ടുവാന്‍ തിരക്കഥാ കൃത്തുകൂടിയായ സംവിധായകന്‍ ശ്രമിച്ചതെങ്കിലും അവസാനം സഖാവെന്ന ചിത്രം പ്രത്യേക സന്ദേശങ്ങളോ പ്രതീക്ഷാസൂചകങ്ങളോ നല്‍കാതെ പ്രേക്ഷകനെ നിരാശ്ശപ്പെടുത്തിക്കളയുന്നു.  സഖാവ് എന്ന ചിത്രത്തിലൂടെ നിവിന്‍പോളിയെന്ന നടന്‍റെ അഭിനയസിദ്ധി കുറച്ചെങ്കിലും പ്രേക്ഷക മുന്നിലെത്തിക്കുന്നതിന് സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.   സിനിമായെഴുത്തും സംവിധാനവും തനിക്ക് അനായാസേന കഴിയും എന്നുകൂടി സഖാവിലൂടെ സിദ്ധാര്‍ത്ഥ ശിവ വ്യക്തമാക്കുന്നു.

    കൂടുതല്‍ നല്ല ചിത്രങ്ങള്‍ സിദ്ധാര്‍ത്ഥ ശിവയില്‍ നിന്നുണ്ടാവട്ടെ എന്നു പ്രത്യാശിക്കുന്നു.

രവികേശവന്‍
9447738875Latest Reviews

ലക്ഷ്യം

ജിത്തു ജോസഫിന്‍റെ തിരക്കഥയില്‍ നവാഗതനായ അന്‍വര്‍ ഖാന്‍... Read More

സി ഐ എ

    കോമറേഡ് ഇന്‍ അമേരിക്ക എന്ന പതിവില്‍... Read More

സഖാവ്

എതിര്‍ക്കുന്നവനേയും വളര്‍ച്ചയ്ക്ക് തടയാകുന്നവനേയും വെട്ടിയും ചവിട്ടി താഴ്ത്തിയും... Read More

എസ്ര

    റിലീസിങ്ങിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ എല്ലാ പ്രദര്‍ശനങ്ങളും... Read More

ഫുക്രി

    സിദ്ധിക്ക് കഥയും തിരക്കഥയുമെഴുതി ജയസൂര്യയെ നായകനാക്കി... Read More

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മലയാള സിനിമയുടെ സൗഭാഗ്യമായ അതുല്യ അഭിനേതാവ്  മോഹന്‍ലാല്‍... Read More

ജോമോന്‍റെ സുവിശേഷങ്ങള്‍

    നന്മയുള്ള ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്കു നല്‍കാറുള്ള... Read More

>>view all