filmskerala.com:: online film news in malayalam::Malayalam latest Movie News:online film news in kerala::Malayalam Movie::films in trivandrum::films in ernakulam::films in calicut::films in ernakulam theaters::Malayalam Actress:: Malayalam Actors|

എസ്ര


    റിലീസിങ്ങിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ എല്ലാ പ്രദര്‍ശനങ്ങളും ഓണ്‍ ലൈന്‍ ബുക്കിങ്ങിലൂടെ ബുക്ക് ചെയ്യപ്പെടുക , എല്ലാ പ്രദര്‍ശനങ്ങളും യുവജനങ്ങളെ കൊണ്ടു നിറയുക എന്നതൊക്കെ എല്ലാ സംവിധായകരും അഭിനേതാക്കളും സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്നതാണ്.  അത്തരം ഭാഗ്യം കൈവന്ന  യുവനടനാണ് പ്രഥ്വിരാജും അദ്ദേഹത്തെ നായകനാക്കി തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ കഴിഞ്ഞ ജയരാജ് എന്ന ജയ കെ. എന്ന നവാഗത സംവിധായകനും.   എല്ലാ റിലീസ് കേന്ദ്രങ്ങളും യുവജന സമുദ്രമായി മാറുന്ന കാഴ്ച ഓരോ സിനിമാ പ്രേമിക്കും സന്തോഷമരുളുന്നതാണ്.  ഓജോ ബോര്‍ഡിന് തുല്യമായി ജൂതവംശജര്‍ ആഭിജാത്യ ക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ഡിബുക്ക് എന്ന ആഭിജാത്യ ഉപകരണത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ ചുരുളഴിയുന്നത്.  നായിക അബന്ധവശാല്‍ ജൂത യുവാവിന്‍റെ ആത്മാവിനെ ആവാഹിച്ചിരിക്കുന്ന ഡിബുക്കെന്ന പേടകം തുറക്കുകയും ടി യുവാവിന്‍റെ ആത്മാവ് നായികയുടെ വയറ്റില്‍ വളരുന്ന ഭ്രൂണത്തില്‍ കയറുകയും തുടര്‍ന്ന് നായിക ആത്മാവിന്‍റെ പ്രേരണയില്‍ പ്രതികാര നൃത്തം അഴിഞ്ഞാടുന്നതുമാണ് ചിത്രത്തിന്‍റെ കഥ.   ചലച്ചിത്രത്തിന്‍റെ ട്വിസ്റ്റിനുവേണ്ടി ഡിബുക്കില്‍ നിന്നും രക്ഷപ്പെട്ട പ്രേതാത്മാവ് നായികയില്‍ അല്ല പരകായപ്രവേശം ചെയ്തതെന്നും മറിച്ച് നായകനിലായിരുന്നെന്നും വ്യക്തമാക്കി തുടര്‍ന്ന് പേടകത്തില്‍ നിന്നും രക്ഷപ്പെട്ട പ്രേതാത്മാവിനെ തിരികെ ഡിബുക്കില്‍ ആവാഹിക്കുന്നിടത്ത് ചിത്രം  പൂര്‍ണ്ണമാവുന്നു.
    മലയാളത്തില്‍ ആദ്യമായി ഇത്തരം ഒരു ചിത്രം എന്ന പരസ്യവാചകത്തോടൊപ്പം ഹൊറര്‍ പരമ്പരയിലെത്തുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷക്കൊത്തുയരുന്ന കഥയോ ശക്തമായ തിരക്കഥയോ അനധിസാധാരണമായ സംവിധാന പാടവമോ യാതൊന്നും പ്രകടമാക്കുന്ന തരത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ചിത്രമല്ല എസ്ര .  ഒരു ഹൊറര്‍ ചിത്രത്തിനാവശ്യമായ കെട്ടുറപ്പുള്ള ശക്തമായ തിരക്കഥയും കഥാപാത്രങ്ങളും ഇല്ലാത്തത് ചിത്രത്തിന്‍റെ പോരായ്മതന്നെയാണ്.  ശക്തമായ തിരക്കഥയും കൃത്യമായ എഡിറ്റിങ്ങും പക്വമായ ശബ്ദമിശ്രണവുമാണ് ഒരു ഹൊറര്‍ ചിത്രത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങള്‍.   ഇതില്‍ സുഷിന്‍ ശ്യാമിന്‍റെ പശ്ചാത്തല സംഗീതം മാത്രമാണ് ചിത്രത്തിന്‍റെ ആകെ എടുത്തുപറയേണ്ട ഏക ഘടകം.  

    തിരക്കഥയുടെ ശക്തിയില്ലായ്മയാവാം വിവേകിന്‍റെ എഡിറ്റിങ്ങിന് കാര്യമായ സംഭാവനയൊന്നും ചിത്രത്തിന് നല്‍കാന്‍ കഴിയാതെ വന്നത്.  സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും എസ്രയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നതിനായി കാര്യമായ സംഭാവനയൊന്നും നല്‍കിയിട്ടില്ല.  നായകനായെത്തിയ പൃഥ്വിരാജിനോ നായിക പ്രേമാ ആനന്ദിനോ സഹനായകന്‍ ടോവിനോ തോമസിനോ പ്രത്യേകിച്ച് യാതൊരു സംഭാവനയും എസ്രയ്ക്ക് നല്‍കുവാന്‍ കഴിഞ്ഞിട്ടില്ല.  ടോവിനോയുടെ ഗെറ്റപ്പ് മൊത്തത്തില്‍ അദ്ദേഹത്തിന്‍റെ  ഇമേജിനെ യാതൊരു രീതിയിലും വളര്‍ത്താന്‍ ഉപകരിക്കുന്നതല്ല.  എല്ലാ പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആവുകയും പ്രദര്‍ശന ശാലകള്‍ യുവജന സമുദ്രങ്ങളായി മാറുകയും ചെയ്യുന്നതിലും എല്ലാം ഉപരിയായി ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്‍റെ മുഖത്തെ സന്തോഷമാണ് കണ്ട ചിത്രത്തിന്‍റെ പ്രതിഫലനമെങ്കില്‍ എസ്ര കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ആരുടേയും മുഖത്ത് ഒരു നല്ല ചിത്രം കണ്ട പ്രതീതി പ്രകടമല്ല.

രവികേശവന്‍
9447738875Latest Reviews

ലക്ഷ്യം

ജിത്തു ജോസഫിന്‍റെ തിരക്കഥയില്‍ നവാഗതനായ അന്‍വര്‍ ഖാന്‍... Read More

സി ഐ എ

    കോമറേഡ് ഇന്‍ അമേരിക്ക എന്ന പതിവില്‍... Read More

സഖാവ്

എതിര്‍ക്കുന്നവനേയും വളര്‍ച്ചയ്ക്ക് തടയാകുന്നവനേയും വെട്ടിയും ചവിട്ടി താഴ്ത്തിയും... Read More

എസ്ര

    റിലീസിങ്ങിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ എല്ലാ പ്രദര്‍ശനങ്ങളും... Read More

ഫുക്രി

    സിദ്ധിക്ക് കഥയും തിരക്കഥയുമെഴുതി ജയസൂര്യയെ നായകനാക്കി... Read More

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മലയാള സിനിമയുടെ സൗഭാഗ്യമായ അതുല്യ അഭിനേതാവ്  മോഹന്‍ലാല്‍... Read More

ജോമോന്‍റെ സുവിശേഷങ്ങള്‍

    നന്മയുള്ള ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്കു നല്‍കാറുള്ള... Read More

>>view all