filmskerala.com:: online film news in malayalam::Malayalam latest Movie News:online film news in kerala::Malayalam Movie::films in trivandrum::films in ernakulam::films in calicut::films in ernakulam theaters::Malayalam Actress:: Malayalam Actors|

ജോമോന്‍റെ സുവിശേഷങ്ങള്‍


    നന്മയുള്ള ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്കു നല്‍കാറുള്ള സത്യന്‍ അന്തിക്കാട് എന്ന മലയാളികളുടെ പ്രിയ സംവിധായകന്‍ ജോമോന്‍റെ സുവിശേഷങ്ങളിലൂടെ വീണ്ടും നന്മയുള്ള ഒരു കൊച്ചു ചിത്രം മലയാളം പ്രേക്ഷകര്‍ മുമ്പാകെ എത്തിച്ചിരിക്കുന്നു.  തന്‍റെ പതിവ് സംവിധാന രീതിയില്‍ നിന്നും വ്യതിചലിച്ച ചെറുതും ചടുലവുമായ ദൃശ്യങ്ങളിലൂടെ നവ സിനിമാക്കാരുടെ സിനിമാ വേഗത്തിനൊപ്പമാണ് ജോമോന്‍റെ സുവിശേഷങ്ങള്‍ സത്യം അന്തിക്കാട് സംവിധാനം ചെയ്തിരിക്കുന്നത്.  ആവശ്യത്തിലധികം ക്ലോസ്സ് ഷോട്ടുകളും സ്ഥിരം ചലിച്ചുകൊണ്ടിരിക്കുന്ന ക്യാമറായും സ്ക്രീനില്‍ മിന്നിമറയുന്ന ദൃശ്യങ്ങളുടെ ആസ്വാദനത്തിന്‍റെ ആഴം കൂട്ടുന്നു.   താന്തോന്നിയായ മകന്‍റെ കഥ ആ പേരിലിറങ്ങിയ പ്രിഥ്വിരാജ് സിനിമക്കു മുന്‍മ്പും പിന്‍മ്പുമായി ഒത്തിരി സിനിമകളില്‍ കണ്ടുതഴമ്പിച്ചതാകയാല്‍ കഥയ്ക്ക് പുതുമയൊന്നും അവകാശപ്പെടാനില്ല.  എങ്കിലും തിരക്കഥ രചനയിലെ പുതുമയും അത് ദൃശ്യവത്ക്കരിച്ചതിലെ മാറ്റവും ജോമോന്‍റെ സുവിശേഷങ്ങള്‍ കുടുംബ പ്രേക്ഷകര്‍ക്കെന്നപോലെ തന്നെ യുവാക്കള്‍ക്കും ആസ്വാദ്യമാണ്.  വിനീത് ശ്രീനിവാസന്‍റെ ജേക്കബന്‍റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്‍റെ പ്രമേയവുമായി വളരെ അടുത്തു നില്‍ക്കുന്ന ചിത്രം ചിത്രീകരണത്തിലെ മികവും ക്യാമറയുടെ ഊഷ്മളതയും അത്തരം സാമ്യങ്ങളെന്നും പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്താതെ ചിത്രത്തെ അന്ത്യത്തിലെത്തിക്കുന്നു.  ജോമോനായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍റെ കൃസൃതികളുടെ പിന്‍ബലത്തില്‍ സുഖകരമായിട്ടാണ് ചിത്രം ആദ്യ പകുതിയിലെത്തുന്നത്.

    ഒരു നീണ്ട ഇടവേളക്കുശേഷമാണ് മുകേഷിന് ഒരു നല്ല വേഷം ലഭിക്കുന്നത്.  നായകന്‍റെ പിതാവായ വിന്‍സെന്‍റ് എന്ന കഥാപാത്രമായി മുകേഷ് ജീവിക്കുകതന്നെ ചെയ്തു.  ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ പതിവ് രീതിയില്‍ അനധിസാധാരണമായ അഭിനയ മികവോടുകൂടി അനായാസം ജോമോനായി പ്രേക്ഷകരുടെ മുമ്പില്‍ ജീവിക്കുന്നു.  എസ്. കുമാറിന്‍റെ ക്യാമറ ചിത്രത്തിന്‍റെ കരുത്താണ്.  രംഗം അര്‍ഹിക്കുന്ന ദൃശ്യമികവാണ് ക്യാമറ ചലിപ്പിച്ച എസ്. കുമാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്.  വിദ്യാസാഗറിന്‍റെ സംഗീതവും ചിത്രത്തിന്‍റെ ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്നു.

    ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ ഇത്തിരി വ്യതിചലിച്ചു പോകുന്ന തിരക്കഥയും ഒന്നിനു പുറകേ ഒന്നായി എത്തുന്ന ഗാനങ്ങളും ചിത്രത്തിന്‍റെ മൊത്തത്തിലുള്ള കെട്ടുറപ്പിനെ ഇത്തിരി ദോഷകരമായി ബാധിക്കുന്നുണ്ട്.  മദ്യപിച്ചു വാഹനമോടിച്ചതിന്‍റെ പേരില്‍ പോലീസ് പിടിച്ചതിനാല്‍ സ്വന്തം സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയാതെ പോകുന്ന നായകന്‍റെ അനുഭവം പ്രേക്ഷകര്‍ക്ക് വെള്ളം തൊടാതെ ഇറക്കാന്‍ കഴിയാതെ വരുന്നു.  അതും സ്വന്തം കുടുംബത്ത് അഴിമതിക്കാരിയായ ഒരു മേയര്‍ ഉള്ളപ്പോള്‍.  ഇത്തിരി പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി ജോമോന്‍റെ സുവിശേഷങ്ങള്‍ നന്മയുള്ളൊരു ചിത്രമാണ്.

രവികേശവന്‍
9447738875 Latest Reviews

ലക്ഷ്യം

ജിത്തു ജോസഫിന്‍റെ തിരക്കഥയില്‍ നവാഗതനായ അന്‍വര്‍ ഖാന്‍... Read More

സി ഐ എ

    കോമറേഡ് ഇന്‍ അമേരിക്ക എന്ന പതിവില്‍... Read More

സഖാവ്

എതിര്‍ക്കുന്നവനേയും വളര്‍ച്ചയ്ക്ക് തടയാകുന്നവനേയും വെട്ടിയും ചവിട്ടി താഴ്ത്തിയും... Read More

എസ്ര

    റിലീസിങ്ങിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ എല്ലാ പ്രദര്‍ശനങ്ങളും... Read More

ഫുക്രി

    സിദ്ധിക്ക് കഥയും തിരക്കഥയുമെഴുതി ജയസൂര്യയെ നായകനാക്കി... Read More

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മലയാള സിനിമയുടെ സൗഭാഗ്യമായ അതുല്യ അഭിനേതാവ്  മോഹന്‍ലാല്‍... Read More

ജോമോന്‍റെ സുവിശേഷങ്ങള്‍

    നന്മയുള്ള ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്കു നല്‍കാറുള്ള... Read More

>>view all