



കട്ടപ്പനയിലെ ഋതിക് റോഷന്
ആദ്യചിത്രം സൂപ്പര്‍ ഹിറ്റാകുന്ന ഏതൊരു മലയാള സംവിധായകന്റേയും അടുത്ത സ്വപ്നം ഒരു മോഹന്‍ലാല്‍ അല്ലെങ്കില്‍ മമ്മൂട്ടി ചിത്രമായിരിക്കും . എന്നാല്‍ അത്തരം സ്വപ്നങ്ങള്‍ വിട്ട് തികച്ചും വേറിട്ട വഴിയില്‍ സഞ്ചരിക്കുന്നതിന്, അതും ആരും അറിയാത്ത ഒരു പുതുമുഖ നടനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം അണിയിച്ചൊരുക്കാന്‍ നാദിര്‍ഷാ കാണിച്ച തന്റേടവും ചങ്കുറപ്പും അംഗീകരിക്കേണ്ടതു തന്നെ. തന്റെ ആദ്യ ചിത്രമായ അമര്‍ അക്ബര്‍ അന്തോണി എന്നതുപോലെ സാധാരണക്കാരായ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു എന്റര്‍ടെയിനറായി തന്നെ നാദിര്‍ഷ തന്റെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋതിക്റോഷനേയും ഗംഭീരമായി അണിയിച്ചൊരുക്കിയതിന്റെ സാക്ഷ്യപ്പെടുത്തലാണ് തീയറ്ററുകള്‍ നിറഞ്ഞുകൂടുന്ന പ്രേക്ഷകര്‍. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നെഴുതിയ തിരക്കഥക്ക് നാദിര്‍ഷായുടെ നിര്‍ദ്ദേശപ്രകാരം ക്യാമറ ചലിപ്പിക്കുന്നത് ശ്യാം ദത്താണ്. സംവിധായകന് തന്നെ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം ബിജിപാല്‍ നിര്‍വ്വഹിച്ചിരിക്കുന്നു. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രത്തില്‍ ധര്മ്മജന് ബോല്‍ഗാട്ടി, പ്രദീപ് കോട്ടയം, സലീംകുമാര്‍ തുടങ്ങിയ മിമ്മിക്രി കലാകാരന്മാരുടെ ഒരു നീണ്ടനിരതന്നെ വിവിധ കഥാപാത്രങ്ങളായി എത്തുന്നു. ഇവരെ കൂടാതെ സിജു വില്‍സണ്‍, രാഹുല്‍ മാധവ്, സിദ്ധിക് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ നായികമാര്‍ പ്രയാഗാ മാര്ട്ടിന്, ലിജോ മോള് എന്നിവരാണ്. ചിത്രത്തിന്റെ പരസ്യവാചകം പറയുമ്പോലെ ചില്ലറക്ഷാമം ഉള്ള സമയത്ത് കഷ്ടപ്പെട്ടു സമ്പാദിക്കുന്ന നൂറുരൂപാ ടിക്കറ്റിന് നല്കുമ്പോള് പ്രോക്ഷകന്‍ തിരികെ കിട്ടുന്നത് ആയിരം രൂപയുടെ ചിരിയും പതിനായിരം രൂപയുടെ മൂല്യമുള്ള ഒന്നുരണ്ടു തുള്ളി കണ്ണീരുകളുമാണ്. കുടുംബ സമേതം കാണാവുന്ന ഒരു എന്റര്‍ടെയിനറാണ് കട്ടപ്പനയിലെ ഋതിഷ് റോഷന്.
രവികേശവന്‍
9447738875
Latest Reviews
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍
മലയാള സിനിമയുടെ സൗഭാഗ്യമായ അതുല്യ അഭിനേതാവ് മോഹന്‍ലാല്‍... Read More
ജോമോന്റെ സുവിശേഷങ്ങള്‍
നന്മയുള്ള ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്കു നല്‍കാറുള്ള... Read More