filmskerala.com:: online film news in malayalam::Malayalam latest Movie News:online film news in kerala::Malayalam Movie::films in trivandrum::films in ernakulam::films in calicut::films in ernakulam theaters::Malayalam Actress:: Malayalam Actors|

പുലിമുരുകന്‍


    മലയാളത്തില്‍ നിന്നുള്ള ആദ്യ ഇംഗ്ലീഷ് സിനിമയോടൊപ്പം തോളോടുതോള് ചേര്‍ന്ന് നില്‍ക്കുന്ന സിനിമ.... ഓരോ മലയാള സിനിമാ സംവിധായകനേയും അസൂയപ്പെടുത്തുന്ന സംവിധാന കരവിരുത്..... മലയാളത്തിന്‍റെ മോഹന്‍ലാല്‍ താനൊരു കംപ്ലീറ്റ് അഭിനേതാവിനുപരി ഒരു പരിപൂര്‍ണ്ണ (പെര്‍ഫക്ട്) അഭിനേതാവുകൂടിയാണെന്ന് അടിവരയിടുന്ന അഭിനയ  തികവ്... എല്ലാത്തിനും ഉപരിയായി ഹോളിവുഡ് മികവിനോട് കിടപിടിക്കുന്ന സാങ്കേതിക   ഘടകങ്ങളുടെ കൂടി വരവ്.  എല്ലാ അര്‍ത്ഥത്തിലും ഓരോ മലയാള ചലച്ചിത്ര പ്രേമികള്‍ക്കും അഭിമാനിക്കാവുന്ന ഒരു ചലച്ചിത്രമാണ് യുവ സംവിധായകന്‍ വൈശാഖ് ഉദയകൃഷ്ണന്‍റെ  തിരക്കഥയില്‍ സംവിധാനം ചെയ്ത പുലിമുരുകന്‍.  കഥയുടെ കരുത്തോ തിരക്കഥയുടെ മികവോ അല്ല പുലിമുരുകനെ ഒരു നല്ല സിനിമയാക്കുന്നത് മറിച്ച് തിരക്കഥക്കപ്പുറമെത്തി സ്ക്രീനില്‍ മിന്നിമറയുന്ന ദൃശ്യങ്ങളുടെ ചാരുതയും വശ്യതയും അത്തരം ദൃശ്യങ്ങള്‍ അണിയിച്ചൊരുക്കാന്‍ കഴിഞ്ഞ വൈശാഖന്‍റെ സംവിധാനപ്രതിഭയുമാണ് പുലിമുരുകനെ മലയാള സിനിമയുടെ നിറുകയിലേറ്റുന്നത്.  ഇനിയുള്ള മലയാള സിനിമയുടെ ചരിത്രത്തിന്‍റെ ഒരു ഭാഗമായിരിക്കും പുലിമുരുകനും അതിന്‍റെ സംവിധായകനെന്ന നിലയില്‍ യുവ സംവിധായകനായ വൈശാഖനും.

    മല്ലൂസിങ്, സീനിയേഴ്സ്, സൗണ്ട് തോമാ എന്നീ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയില്‍ നിന്നും പുലിമുരുകന്‍ എന്ന സിനിമയിലേക്കുള്ള വൈശാഖിന്‍റെ വളര്‍ച്ച ഏതൊരു സംവിധായകനേയും അസൂയപ്പെടുത്തുന്നതാണ്.  നാലാമത്തെ സംവിധാന സംരംഭത്തിലൂടെ മലയാള സംവിധായകരുടെ മുന്‍നിരയിലെത്തപ്പെട്ടിരിക്കുകയാണ് വൈശാഖ് എന്ന യുവ സംവിധായകന്‍.

    ഷാജികുമാറിന്‍റെ ക്യാമറ ദൃശ്യങ്ങളുടെ അവദാനതയെ എല്ലാ സൂക്ഷ്മതയോടും കൂടി തന്നെ ഒപ്പിയെടുത്ത് പ്രേക്ഷക മുന്നിലെത്തിക്കുന്നു.  സ്ക്രീനില്‍ മിന്നിമറയുന്ന ദൃശ്യങ്ങള്‍ക്ക് പ്രേക്ഷക മനസ്സിനെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും നല്ല പാട്ടുകളും കൊണ്ട് ഉത്സവമയമാക്കുന്നതിന് ഗോപീസുന്ദറിന്‍റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.  പ്രേക്ഷക ഞരമ്പുകളെ ത്രസിപ്പിക്കുന്ന പീറ്റര്‍ ഹെയ്നനിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ പുലിമുരുകന്‍റെ കരുത്താണ്.  അങ്ങേയറ്റം മികവുറ്റ ഒരു കൂട്ടം സാങ്കേതിക  പ്രവര്‍ത്തകരുടെ  കൂടി വരവിനുകൂടി വേദിയായി വൈശാഖിന്‍റെ പുലിമുരുകന്‍.  എല്ലാ അര്‍ത്ഥത്തിലും മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ പരിപൂര്‍ണ്ണമായും ഒരു സംവിധായകന്‍റെ ചിത്രമാണ്.  തികച്ചും സംവിധയകന്‍റെ മാത്രം ചിത്രം.
    
    മലയാളി ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ഒരു നല്ല സാങ്കേതിക മികവുള്ള സംവിധാന പാടവം പ്രകടമാവുന്ന ഒരു ഹൈടെക് സിനിമ സമ്മാനിച്ച വൈശാഖിന് ഒരുപിടി അഭിനന്ദനപൂക്കള്‍.....

രവികേശവന്‍
9447738875 



Latest Reviews

ലക്ഷ്യം

ജിത്തു ജോസഫിന്‍റെ തിരക്കഥയില്‍ നവാഗതനായ അന്‍വര്‍ ഖാന്‍... Read More

സി ഐ എ

    കോമറേഡ് ഇന്‍ അമേരിക്ക എന്ന പതിവില്‍... Read More

സഖാവ്

എതിര്‍ക്കുന്നവനേയും വളര്‍ച്ചയ്ക്ക് തടയാകുന്നവനേയും വെട്ടിയും ചവിട്ടി താഴ്ത്തിയും... Read More

എസ്ര

    റിലീസിങ്ങിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ എല്ലാ പ്രദര്‍ശനങ്ങളും... Read More

ഫുക്രി

    സിദ്ധിക്ക് കഥയും തിരക്കഥയുമെഴുതി ജയസൂര്യയെ നായകനാക്കി... Read More

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മലയാള സിനിമയുടെ സൗഭാഗ്യമായ അതുല്യ അഭിനേതാവ്  മോഹന്‍ലാല്‍... Read More

ജോമോന്‍റെ സുവിശേഷങ്ങള്‍

    നന്മയുള്ള ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്കു നല്‍കാറുള്ള... Read More

>>view all