filmskerala.com:: online film news in malayalam::Malayalam latest Movie News:online film news in kerala::Malayalam Movie::films in trivandrum::films in ernakulam::films in calicut::films in ernakulam theaters::Malayalam Actress:: Malayalam Actors|

ഒരു മുത്തശ്ശി ഗദ


വൃദ്ധരായ അമ്മമാരുടേയും മുത്തശ്ശികളുടേയും ദുഃഖം ഒത്തിരി സംവിധായകര്‍ പറഞ്ഞിട്ടുണ്ട്.  ഏറ്റവും  ഒടുവിലായി രഞ്ജിത്തും "അമ്മക്കിളിക്കൂട്" എന്ന ചിത്രത്തിലൂടെ പറഞ്ഞിരുന്നു.  പക്ഷേ അവരെല്ലാം പറഞ്ഞത് മുത്തശ്ശിമാരുടെ ഒറ്റപ്പെടലിന്‍റേയും ഏകാന്തതയുടേയും പൊടിപ്പും തൊങ്ങലും വച്ച കഥകള്‍  പഴഞ്ചന്‍ രീതിയില്‍ തന്നെ പറയുകയായിരുന്നു.  എന്നാല്‍ അതേ അനുഭവങ്ങളുള്ള ഒരു മുത്തശ്ശിയെ ഇത്തിരി തന്‍റേടക്കാരിയും വഴക്കാളിയും മുന്‍ശുണ്ഠിക്കാരിയുമാക്കി ഒരു വീടിനുള്ളില്‍ നടക്കുന്ന സംഭവങ്ങളുടെ അകമ്പടിയില്‍ നര്‍മ്മത്തില്‍ ചാര്‍ത്തിപ്പറഞ്ഞാല്‍ എത്ര രസകരമായിരിക്കും എന്ന് ഊഹിച്ചേ... പ്രേക്ഷകര്‍ക്ക് അത്തരം അനുഭവങ്ങള്‍ നര്‍മ്മരസകരമായി കണ്‍മുമ്പിലെത്തിക്കുന്ന ഒരു കൊച്ചുമനോഹര ചിത്രമാണ് "ഓം ശാന്തി ഓശാന"യുടെ സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് സ്വന്തം തിരക്കഥയില്‍ സംവിധാനം ചെയ്ത ഒരു മുത്തശ്ശി കഥ (ഗദ).    രാജാനി ചാണ്ടിയെന്ന കലാകാരിയാണ് അഭ്രപാളികളില്‍ മുത്തശ്ശിയായി ജീവിച്ച് തന്‍റേടിയും മുന്‍ശുണ്ഠിക്കാരിയുമായ മുത്തശ്ശിയെ അവിസ്മരണീയമാക്കിയത്.  കഥപ്പറയുന്ന രീതിയിലെ പുതുമയും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ പുതുമയും ഒരു  മുത്തശ്ശി ഗദയേ കാഴ്ചയുടെ വേറിട്ട ഒരനുഭവത്തെ പ്രേക്ഷകര്‍ക്ക് പ്രദാനം ചെയ്യുന്നു.  സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്ത് കോറിയിട്ട കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന് അവിസ്മരണീയമാക്കാന്‍ രാജാനി ചാണ്ടി എന്ന മുത്തശ്ശി പരിപൂര്‍ണ്ണമായും വിജയിച്ചു എന്നത് ഒരു മുത്തശ്ശി ഗദയുടെ ഭാഗ്യമാണ്.  കൂടെ ഭാഗ്യലക്ഷ്മിയുടെ അനായേസനയുള്ള അഭിനയ രീതിയും കൂടിയായപ്പോള്‍ ഒരു മുത്തശ്ശി ഗദ തികച്ചും നനുനനുത്ത് ഒരു ദൃശ്യാനുഭവത്തെ പ്രദാനം ചെയ്യുന്നു.  ഓണക്കാലത്ത് പ്രബല നടന്മാരുടെ ചിത്രത്തള്ളിനിടയില്‍ ഇത്തരം ഒരു കൊച്ചു സിനിമ തീയേറ്ററുകളില്‍ എത്തിക്കാന്‍ കാണിച്ച തന്‍റേടം സംവിധായകന്‍ താനൊരു ഉത്തമ കലാകാരന്‍ ആണെന്നുള്ള ആത്മവിശ്വാസത്തിന്‍റെ ആഴത്തെ സൂചിപ്പിക്കന്നു.  താരങ്ങളല്ല മറിച്ച് അഭ്രപാളികളില്‍ കഥാപാത്രങ്ങളായി ജീവിക്കുവാന്‍ കഴിവുള്ള കലാകാരന്മാരും കലാകാരികളുമാണ് യഥാര്‍ത്ഥ താരങ്ങള്‍ എന്ന സത്യം ഒരിക്കല്‍ കൂടി അടിവരയിട്ട് ഓര്‍മ്മപ്പെടുത്തുന്ന ഒരു കൊച്ചു നല്ല ചിത്രമാണ് ജൂഡ് ആന്‍റണി ജോസഫ് എന്ന യുവ സംവിധായകന്‍ ഒരു പിടി നല്ല കലാകാരന്മാരെ ഒത്തൊരുമിപ്പിച്ച് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ.  മലയാള സിനിമയ്ക്ക് ജൂഡ് ആന്‍റണി ജോസഫിനെപ്പോലെ വേറിട്ട് ചിന്തകളുള്ള സംവിധായകരെയാണ് ആവശ്യം.  ചാട്ടയും ലോറിയും ഒക്കെ ഒരുക്കിയ ഭരതന്‍റെ പിന്‍ഗാമികളായി..... പഞ്ചവടിപ്പാലവും യവനികയും കോലങ്ങളും ഇരകളും ഒരുക്കിയ കെ.ജി.ജോര്‍ജ്ജിന്‍റെ പിന്‍ഗാമികളായി.......
രവികേശവന്‍
9447738875 



Latest Reviews

ലക്ഷ്യം

ജിത്തു ജോസഫിന്‍റെ തിരക്കഥയില്‍ നവാഗതനായ അന്‍വര്‍ ഖാന്‍... Read More

സി ഐ എ

    കോമറേഡ് ഇന്‍ അമേരിക്ക എന്ന പതിവില്‍... Read More

സഖാവ്

എതിര്‍ക്കുന്നവനേയും വളര്‍ച്ചയ്ക്ക് തടയാകുന്നവനേയും വെട്ടിയും ചവിട്ടി താഴ്ത്തിയും... Read More

എസ്ര

    റിലീസിങ്ങിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ എല്ലാ പ്രദര്‍ശനങ്ങളും... Read More

ഫുക്രി

    സിദ്ധിക്ക് കഥയും തിരക്കഥയുമെഴുതി ജയസൂര്യയെ നായകനാക്കി... Read More

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മലയാള സിനിമയുടെ സൗഭാഗ്യമായ അതുല്യ അഭിനേതാവ്  മോഹന്‍ലാല്‍... Read More

ജോമോന്‍റെ സുവിശേഷങ്ങള്‍

    നന്മയുള്ള ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്കു നല്‍കാറുള്ള... Read More

>>view all